Friday 30 September 2011

ആമുഖം ....



                       
                       വേമ്പനാട്ടു കായലാല്‍ ചുറ്റപ്പെട്ട മനോഹരമായൊരു ദ്വീപ്‌.വാഹനങ്ങളുടെ തിക്കും തിരക്കും ഇല്ലാത്തൊരിടം.പഠിപ്പിനും ജോലിയ്ക്കും വേണ്ടി ദ്വീപ്നിവാസികള്‍ക്ക് ഏറണാകുളം ജില്ലയിലേയ്ക്കു കടക്കാനൊരു കടവ്..........ഇറപ്പുഴക്കടവ്.......ഇന്ന് ആ കടവ് കടന്നു ഞാനിങ്ങോരുപാട് ദൂരം പോന്നു.

കടപ്പാട് : ഗൂഗിളിനോട്

                     ഇനി ഇന്ദ്രപ്രസ്ഥതിലെയ്ക്ക്..അവിടേക്കുള്ള യാത്രകളിലൂടെ ഒരു തിരിഞ്ഞു നോട്ടം.കണ്ടതും....... കേട്ടതും.......... പിന്നെ കുറെ മനസ്സില്‍ തോന്നിയതും........ എല്ലാം ചേര്‍ത്ത് ഞാനിവിടെ കോറിയിടുകയാണ്‌.നല്ലത് കൊള്ളാനും കൊള്ളരുതാത്തതിനെ തള്ളാനും ഭൂലോഗരുടെ സഹായം എനിയ്ക്കും വേണം.അഭിപ്രായങ്ങളും പരാതികളും പ്രതീക്ഷിയ്ക്കുന്നു.

നിങ്ങളിലൊരാള്‍
കാവൂട്ടി

7 comments:

  1. all the best. nalla thudakkam.go ahead

    ReplyDelete
  2. എഴുതൂ. വായിക്കാന്‍ തയ്യാറായി കഴിഞ്ഞു.

    ReplyDelete
  3. Blogger worldilekku swagatham... Aamukhavum lay outum nannayittundu.. ini ezhuthi thudangooo...

    ReplyDelete
  4. സ്വാഗതം.
    നല്ല രചനകളുമായി ബൂലോകത്തില്‍ ഇടം കണ്ടെത്താന്‍ കഴിയട്ടെ
    ആശംസകള്‍

    ReplyDelete
  5. വള്ളത്തിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ തെങ്ങോലയില്‍ നിന്നും ചീന്തി എടുത്ത ഈര്‍ക്കില്‍ കൊളുത്തുകളില്‍ ഞന്ടിനെയും ചെമ്മീനിനെയും തൂക്കിയെടുത്ത പ്പോഴുള്ള സന്തോഷം. കഴുതിനോപ്പം വെള്ളത്തില്‍ ചെമ്മീന്‍ തപ്പിയെടുത്ത് കലത്തില്‍ ഇടുന്ന ചേച്ചിമാര്‍ , കാക്ക വാരുന്ന വള്ളങ്ങള്‍ , അവരുടെ കയിലെ 'കിലുക്കികള്‍' . പായല്‍ നിറഞ്ഞു കിടക്കുന്ന സമയത്ത് വള്ളത്തിന്റെ മുന്‍വശത്ത് ഇരുന്നു പായല്‍ നീക്കിയത് , ആദ്യമായി തണ്ട് വലിച്ചത് ...

    ഒത്തിരി ഒത്തിരി സന്തോഷ കുമിളകള്‍...

    ഒരു വേനലവധി അറുതി യ്ക്കല്‍ വീശിയടിച്ച കാറ്റില്‍ വള്ളത്തില്‍ തിരയടിച്ചു കയറിയതും.. വിതുംബാതെ അനങ്ങാതെ വള്ളത്തില്‍ പിടിചിരുന്നതും .. കൂട്ടത്തില്‍ അപ്പോസീല്ലയിരുന്ന കുഞ്ഞനിയനോട് മൌന മായി വിട ചൊല്ലിയതും...



    ------- സ്നേഹം.
    മിനിക്കുട്ടി----

    ReplyDelete
  6. nalla oru sramam, congrats
    kaavyakku thaalparyam undenkil ente ee kunju sitel ezhuthaam, ithaanu link
    http://www.appooppanthaadi.com/

    ReplyDelete