Saturday 14 July 2012

ഇറപ്പുഴക്കടവിലെയ്ക്ക് ..........


                                                  വീണ്ടുമൊരു അവധിക്കാലം കടന്നു വരുന്നു..കുട്ടികള്‍ക്കൊക്കെ ഇനി ഏതാണ്ട് നാല്‍പ്പതു ദിവസത്തോളം  പാഠപുസ്തകങ്ങളോട് വിടപറഞ്ഞു ആര്‍ത്തുല്ലസിച്ചു നടക്കാം...വര്‍ഷങ്ങള്‍ക്കു മുന്‍പേ പിന്നിലുപേക്ഷിച്ചുവന്ന ആ കടവിലെക്കൊരു തിരിച്ചുപോക്ക് വളരെക്കാലമായിട്ടു ആഗ്രഹിക്കുന്നതാണ്...അങ്ങിനെ ഈ അവധിക്കാലത്ത് അത് സത്യമാകുന്നു...ഇനി എന്റെ സ്വന്തം ഇറപ്പുഴക്കടവിലേക്ക്...


പണ്ടുണ്ടായിരുന്ന ഊന്നു വള്ളവും പിന്നീട് വന്ന യമഹ ഘടിപ്പിച്ച വള്ളവും ഇന്നില്ല പകരം ഈ ജങ്കാറും പിന്നെ താഴെക്കാണുന്ന  ബോട്ടും ആണുള്ളത്....







സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ ദ്വീപിലേക്ക് കടക്കാനുള്ള ജന്കാറിന്റെ സമയ വിവരം




ഈ കാണുന്നത് എറണാകുളം ജില്ലയുടെ ഭാഗമാണ്.... ദ്വീപു നിവാസികളുടെ പഠനവും ഷോപ്പിങ്ങും എല്ലാം അവിടെയാണ്..






അങ്ങേക്കരയില്‍ക്കാണ്ന്നത് ആലപ്പുഴ ജില്ല....ഈ കരയില്‍ നിന്നായിരുന്നു ദ്വീപിലേക്ക് കടന്നത്...





ഇക്കാണ്‌ുന്നത്  ദ്വീപിന്റെ തെക്കേക്കരയാണ് .കോട്ടയം ജില്ല...ഇപ്പൊ പുതിയ റിസോര്‍ട്ടുകളും മറ്റും വന്നിട്ടുണ്ട്...





ദ്വീപിലെ കടവ് അഥവാ ബോട്ട് ജെട്ടി  ....ഞങ്ങള്‍ സഞ്ചരിച്ച ജങ്കാര്‍ കടവിലേക്ക് അടുക്കാറായി..




ശ്രീകൃഷ്ണ ക്ഷേത്രം.....കുളിച്ചു തൊഴുതു വലംവെച്ച ഒത്തിരി പ്രഭാതങ്ങളും പ്രദോഷങ്ങളും..




ക്ഷേത്രക്കുളം...



പ്രധാന ജങ്ക്ഷന്‍.............
നാടന്‍ ഭാഷയില്‍ കവല എന്ന് പറയും....ഇതിനടുത്താണ് എന്റെ സ്കൂള്‍...


 പഠിച്ചിരുന്ന കാലത്ത് ഈ ചെമ്മണ്‍ ‍വഴികളിലൂടെയാണ് ഞാനും എന്റെ  ബാല്യകാലസുഹൃത്തും  സ്കൂളിലെയ്ക്ക് ഓടിക്കൊണ്ടിരുന്നത്....



നെല്‍കൃഷി നടത്തിയിരുന്ന പാടം...ഇപ്പൊ ഈ നിലയിലാണ്...നെല്‍കൃഷിയുടെ ഇടവേളകളില്‍ പയറും ചീരയും വെള്ളരിയും ഇവിടെ വിളഞ്ഞിരുന്നു..ഓണക്കാലത്ത് കാക്ക പ്പൂവും തുമ്പ പ്പൂവും മുക്കുറ്റിയും എല്ലാം സമൃദ്ധം...


എന്റെ ബാല്യം ഇവിടെയായിരുന്നു..... ജാനാല തുറന്നിട്ട്‌ ഇളം കാറ്റേറ്റ്‌ ആദ്യമായി മനസ്സില്‍ തോന്നിയിരുന്നത് കുത്തി കുറിച്ച് തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.


പണ്ടൊക്കെ വൈകുന്നേരങ്ങളിലെ കുളി ഈ കുളത്തിലായിരുന്നു.... മുങ്ങാം കുഴിയിട്ടു ചാടി തിമിര്‍ത്ത്തതും ഇതിലായിരുന്നു..


ഈ മരങ്ങളൊക്കെ ഇന്നത്തെ കുട്ടികള്‍ക്ക് അന്യമാണല്ലോ.....


ഇനി കുറച്ചു തൊടിയിലെ കാഴ്ചകള്‍ ആകട്ടെ.....










ചെന്തെങ്ങ്.....




മുറ്റത്തെ മണ്ണ് കണ്ടപ്പോള്‍ കുഞ്ഞുമോന് മണ്ണപ്പം ഉണ്ടാക്കാന്‍ മോഹം..



രാത്രികളില്‍ മാത്രം പൂക്കുന്ന പനിനീര്‍ ചെമ്പകം...



ഒരു കുടന്ന തെച്ചി പ്പൂ.....











നന്ദ്യാര്‍ വട്ടം.....ഗ്രാമത്തിന്റെ വിശുദ്ധി...



 

6 comments:

  1. കാവൂട്ടി.....അന്യമായിക്കൊണ്ടിരിയ്ക്കുന്ന ഗ്രാമഭംഗിയിലേയ്ക്കുള്ള ഒരു ചിത്ര-യാത്രാവിവരണം തന്നെ.. മനോഹരമായിട്ടുണ്ട്.. ബാല്യകാലം ചിലവിട്ട ഇത്തരം സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര എത്ര സന്തോഷം പകരുന്നതാണ്..

    ReplyDelete
  2. ഗൃഹാതുരതയുണ്ടാക്കുന്ന ചിത്രങ്ങള്‍
    ഒത്തിരി ഇഷ്ടപ്പെട്ടു

    “പഠിച്ചിരുന്ന കാലത്ത് ഈ ചെമ്മണ്‍ ‍വഴികളിലൂടെയാണ് ഞാനും എന്റെ ബാല്യകാലസുഹൃത്തും സ്കൂളിലെയ്ക്ക് ഓടിക്കൊണ്ടിരുന്നത്....”

    അപ്പോ സ്കൂളില്‍ പഠിച്ചിരുന്ന കാലത്തും രാവിലെ എഴുന്നേല്‍ക്കാന്‍ മടിയാരുന്നു അല്ലേ? ഇപ്പഴത്തെപ്പോലെ തന്നെ!!!

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി.....അന്നൊക്കെ സ്കൂള്‍ ബെല്‍ അടിയ്ക്കുന്നത് കേട്ടതിനുശേഷമാണ് വീട്ടില്‍ നിന്നിറങ്ങി കൊണ്ടിരുന്നത്....അതുകൊണ്ട് തന്നെ ഓട്ടം പതിവായിരുന്നു...

      Delete
  3. ഇറപുഴ കടവിനെ ചിത്രങ്ങളിലൂടെ പരിച്ചയപെടുതിയത് ഒരു വേറിട്ട അനുഭവമായി. പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇത്തരം നന്മ ദേശങ്ങളാണ് കേരളത്തിന്റെ ഐശ്വര്യം.

    ReplyDelete
  4. ഫോട്ടോ കണ്ടപ്പോള്‍ അവിടെയൊക്കെ നടക്കാനൊരു കൊതി.. നല്ല പ്രകൃതിരമണീയമായ സ്ഥലം.. ചെന്തെങ്ങിലെ കരിക്ക് ശരിക്കും കൊതിപ്പിച്ചു..

    ReplyDelete